ആകാരസൗഷ്ഠവും വേഷവിധാനവും ഹൃദ്യമായ പുഞ്ചിരിയുമായി കേരളം മുഴുവന്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവ്. ഹൈസ്‌കൂളിന്റെ പടിപോലും കയറിയിട്ടില്ലെങ്കിലും മതവിദ്യാഭ്യാസത്തിലും ലൗകിക വിദ്യാഭ്യാസത്തിലും വലിയ താത്പര്യം കാട്ടിയ ശുദ്ധമനസ്‌കന്‍. വെളുത്ത തലക്കെട്ടും കറുത്ത കോട്ടുമായി എല്ലാ അര്‍ഥത്തിലും സ്വര്‍ണവര്‍ണത്തിളക്കം കാട്ടി ഓടിനടന്ന ജനപ്രിയന്‍. അതായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.
തുളുമ്പാത്ത നിറകുടം. രാഷ്ട്രീയ രംഗത്തും ആധ്യാത്മിക രംഗത്തുമടക്കം പൊതുരംഗത്താകെ നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞ ധാര്‍മിക ജീവിതമായിരുന്നു ബാഫഖി തങ്ങളുടേത്. സ്‌കോളര്‍ഷിപ്പ് എന്ന ആശയം സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം കീശയില്‍ നിന്നു പണമെടുത്തു വിദ്യാര്‍ഥികള്‍ക്ക് പഠനച്ചെലവായി നല്‍കിയ തങ്ങള്‍, അവരിലൊരാള്‍ ഒരു പ്രശസ്ത കോളജിന്റെ പ്രിന്‍സിപ്പലാവുന്നതിനും മറ്റൊരാള്‍ കേരളത്തിലെ ഒരേ ഒരു മുസ്‌ലിം മുഖ്യമന്ത്രി ആകുന്നതിനും കാരണക്കാരനായി.
സഊദി അറേബ്യയുടെ വിളിപ്പാടകലെ യമനില്‍ ഹിജാസിലെ 'ഹളര്‍മൗത്ത്'എന്ന സ്ഥലത്ത് നിന്ന് 250 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊയിലാണ്ടണ്ടിയിലെത്തിയ സയ്യിദ് കുടുംബത്തിലാണ് ബാഫഖി തങ്ങളുടെ (1905-1973) ജനം. പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി. അരിച്ചാക്കുകള്‍ക്കും കണക്കു പുസ്തകങ്ങള്‍ക്കുമിടയിലായി വ്യാപാര രംഗവുമായിട്ടായിരുന്നു ബാഫഖി തങ്ങളുടെ ബാല്യകാല ബന്ധം. കോഴിക്കോട്ടെ പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. സി.കെ രാമചന്ദ്രന്‍, തങ്ങള്‍ പറഞ്ഞ ഒരു രഹസ്യം 'ബാഫഖി തങ്ങള്‍ സ്മാരകഗ്രന്ഥ'ത്തില്‍ പറയുകയുണ്ടായി; 'പന്ത്രണ്ടണ്ടു വയസു മുതല്‍ പതിനാലു വര്‍ഷം തങ്ങള്‍ കൊയിലാണ്ടണ്ടിയില്‍ പിതൃസഹോദരന്റെ അരിക്കടയില്‍ ഒരു രൂപ ദിവസവേതനം പറ്റി ജോലിക്കു നിന്നിരുന്നു. ഒടുവില്‍ കുറച്ചു പണവുമായി കോഴിക്കോട്ടു കച്ചവടം തുടങ്ങി. താന്‍ ബുദ്ധിമുട്ടിയാണ് കഴിഞ്ഞതെന്നും തന്റെ മക്കളും ബുദ്ധിമുട്ടിത്തന്നെയാണ് വളരേണ്ടണ്ടതെന്നും തങ്ങള്‍ പറഞ്ഞു...'
വലിയങ്ങാടിയില്‍ ചെറിയ തരത്തില്‍ അരിക്കച്ചവടം നടത്തിക്കൊണ്ടണ്ടിരുന്ന ബാഫഖി തങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനായ കെ.എം കാതിരിക്കോയ ഹാജിയുടെ സ്വാധീനത്തില്‍പെട്ടാണ് ലീഗ് വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 1936ലെ മദ്രാസ് നിയമസഭാതെരഞ്ഞെടുപ്പ്. തന്റെ അളിയനായ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങള്‍ മത്സരിക്കുന്നു. അപ്പോഴാണ് ബാഫഖി തങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയത്. കോഴിക്കോട്- കുറുമ്പ്രനാട് മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ഥിയായ ലീഗ് നേതാവ് ബി. പോക്കര്‍ സാഹിബിനെ ആറ്റക്കോയ തങ്ങള്‍ തോല്‍പിച്ചെങ്കിലും പിന്നീട് ആറ്റക്കോയ തങ്ങളും ബാഫഖി തങ്ങളും അവരുടെ സ്ഥാനം ലീഗിലാണെന്നു മനസിലാക്കി ഹരിതപതാകയ്ക്കു കീഴില്‍ അണിനിരന്നു. പ്രചാരണ രംഗത്ത് സജീവമായ ബാഫഖി തങ്ങള്‍ പൊന്നാനി ചമ്രവട്ടത്ത് ഒരു യോഗം കഴിഞ്ഞ് ഒരു ചായപ്പീടികയുടെ ബെഞ്ചില്‍ കിടന്നുറങ്ങിയതും വയനാട്ടിലെ പ്രചാരണത്തിനിടയില്‍ വാഹനം കിട്ടാതെ ലോറിയില്‍ കയറിപ്പോയതുമൊക്കെ പില്‍ക്കാലത്ത് അദ്ദേഹത്തെ അകമ്പടി സേവിച്ച പഴയകാല പത്രലേഖകനായ എം ആലിക്കുഞ്ഞി അനുസ്മരിക്കുകയുണ്ടണ്ടായി.
ടൗണ്‍ കമ്മിറ്റി ട്രഷറര്‍ പദവി നല്‍കി പാര്‍ട്ടി അദ്ദേഹത്തെ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലില്‍ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. വ്യാപാരി സംഘടനയായ മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടും ബാഫഖി തങ്ങള്‍ കോഴിക്കോട്ട് സജീവ സാന്നിധ്യമായി. തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെയും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെയും പ്രവര്‍ത്തന രംഗത്തും സാന്നിധ്യമറിയിച്ചു.
വോട്ടെടുപ്പിലൂടെ ഇന്ത്യയിലാദ്യമായി അധികാരമേറ്റ സല്‍ഭരണം വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സെല്‍ ഭരണം തുടങ്ങിയപ്പോള്‍ വിമോചന സമരത്തിന്റെ നേതൃനിരയില്‍ വരാതിരിക്കാന്‍ ആ രാഷ്ട്രീയ നേതാവിനു സാധിച്ചില്ല. വി.ആര്‍ കൃഷ്ണയ്യരെ നിയമസഭയിലെത്തിക്കുന്നതിലും എസ്.കെ പൊറ്റെക്കാടിനെ ലോക്‌സഭയിലേക്ക് ജയിപ്പിക്കുന്നതിലും വി.വി ഗിരിയെ രാഷ്ട്രപതി സ്ഥാനത്തെത്തിക്കുന്നതിലും രാഷ്ട്രീയാതീതമായി ചിന്തിക്കുന്ന രാജ്യതന്ത്രഞ്ജത അദ്ദേഹം പ്രകടമാക്കി. മണിക്കൂറുകള്‍ പ്രസംഗിച്ചിട്ടും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കനുകൂലമായി വോട്ടുകള്‍ നേടിയെടുക്കാന്‍ കഴിയാത്തതിനു വി.കെ കൃഷ്ണമേനോനെ പരസ്യമായി വിമര്‍ശിക്കാനും അദ്ദേഹത്തിനു മടിയുണ്ടണ്ടായില്ല.
അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃനിരയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം ഉയര്‍ന്നത് പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യം പ്രകടമാക്കിക്കൊണ്ടണ്ടാണ്.സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍ ആയിരുന്നു. ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തും അദ്ദേഹം നടത്തിയ യാത്രകള്‍ക്ക് എണ്ണമില്ല.
മലബാറിലെ നിരവധി പള്ളികളുടെയും മദ്‌റസകളുടെയും പ്രമുഖ ഭാരവാഹിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിനെ ഒരു സര്‍വകലാശാലാ നിലവാരത്തിലുയര്‍ത്താന്‍ സ്ഥാപക പ്രസിഡന്റായ അദ്ദേഹത്തിനു കഴിഞ്ഞു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെയും നേതൃനിരയില്‍ അദ്ദേഹം തിളങ്ങിനിന്നു. കോഴിക്കോട് പുഴവക്കത്തെ മഹിയിദ്ദീന്‍ പള്ളിയും തലശ്ശേരി മൈതാനത്തെ ജുമാഅത്ത് പള്ളിയും എലത്തൂര്‍ ജുമാമസ്ജിദും പുതുക്കിപ്പണിയുന്നതിലും പ്രേരണയും പ്രോത്സാഹവും പിന്തുണയും ബാഫഖി തങ്ങളുടേതായിരുന്നു.
1940ല്‍ മുസ്‌ലിംലീഗ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി (അന്നുപേര് പ്രധാനമന്ത്രി) എ.കെ ഫസലുല്‍ ഹഖും പിന്നാലെ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി നവാബ്‌സാദാ ലിയാഖത്തലിഖാനും കോഴിക്കോട്ട് വന്നപ്പോള്‍ സ്വാഗതസംഘം അധ്യക്ഷനായി. ഇതിനകം ചന്ദ്രികയുടെ പ്രസാധകരായ മുസ്‌ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പദവിയിലും എത്തി. സത്താര്‍സേട്ടു പാക്കിസ്താനിലേക്കുപോയ ഒഴിവില്‍ മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റ് പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു.
നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിന്റെ ഭാഗമായി 1948ല്‍ ഹൈദരാബാദ് ആക്ഷന്‍ നടന്നപ്പോള്‍ പാണക്കാട് പൂക്കോയ തങ്ങളടക്കം നിരപരാധികളായ പലരും അറസ്റ്റിലായി. അഞ്ചു വര്‍ഷമായി ടൗണ്‍ലീഗ് സെക്രട്ടറിപദം അലങ്കരിക്കുന്ന പി.പി ഹസന്‍കോയയും മുന്‍ സെക്രട്ടറി അഡ്വ. എം.വി ഹൈദ്രോസും ഉള്‍പ്പെടെ പല പ്രമുഖരും അപകടം മണത്ത് ലീഗില്‍ നിന്നു രാജിവച്ചു. അക്കാലത്ത് ഭീഷണികളെയെല്ലാം എതിരിട്ട് ലീഗില്‍ ഉറച്ചുനിന്ന ബി.വി അബ്ദുല്ലക്കോയയുമായി ബാഫഖി തങ്ങള്‍ക്ക് ഉറച്ച സൗഹൃദമായിരുന്നു. ഇരുവരും കോഴിക്കോട്ടുള്ളപ്പോള്‍ കുടിക്കാഴ്ചകള്‍ നടക്കാത്ത ദിവസങ്ങള്‍ വിരളം. സിറ്റി കമ്മിറ്റിയിലും സിറ്റി റിലീഫ് കമ്മിറ്റിയിലും ബാഫഖി തങ്ങള്‍ സാരഥിയായപ്പോള്‍ ബി.വി സജീവമായിത്തന്നെ ഒപ്പം നിന്നു.
മുസ്‌ലിം ലീഗിന്റെ നിര്‍ണായക തീരുമാനങ്ങള്‍ മിക്കതും പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ സ്വയം ഏറ്റെടുക്കാതെ പ്രസിഡന്റണ്ടിനു വിടുകയായിരുന്നു പതിവ്. എന്നാല്‍ പ്രസിഡന്റ് ആകട്ടെ, സീനിയര്‍ നേതാക്കളുമായി ബന്ധപ്പെട്ട ശേഷം മാത്രമാണ് തീരുമാനം പ്രഖ്യാപിക്കാറ്. ഖാഇദെ മില്ലത്തിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍, പകരം നില്‍ക്കാന്‍ ആരുണ്ടെണ്ടന്ന ആലോചന വന്നപ്പോള്‍ ബാഫഖി തങ്ങളിലേക്ക് വിരല്‍ ചൂണ്ടണ്ടിയതും ബി.വി ആയിരുന്നെന്നു പ്രശസ്ത പത്രലേഖകന്‍ എ.എം കുഞ്ഞിബാവ പറയുന്നു.
അഖിലേന്ത്യാതലത്തില്‍ അറിഞ്ഞു തുടങ്ങുന്നേയുള്ളുവങ്കിലും കേരളത്തില്‍ ഇതരസമുദായങ്ങളുടെ കൂടി സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ നേതാവാണ് ബാഫഖി തങ്ങള്‍. തമിഴ്‌നാട് ലീഗ് പ്രസിഡന്റ് എ.കെ.എ അബ്ദുസമദും നിര്‍ദേശത്തെ പിന്‍താങ്ങി. തനിക്കു പ്രായാധിക്യമുണ്ടെന്നും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനോ ഉര്‍ദുവില്‍ പ്രസംഗിക്കാനോ അറിയില്ലെന്നും പറഞ്ഞു തങ്ങള്‍ ഒഴിഞ്ഞുമാറാന്‍ നോക്കി. മറ്റു കക്ഷികള്‍ കൂടി ആദരിക്കുന്ന വ്യക്തിത്വമാണ് തങ്ങളുടേതെന്നും സമുദായം ഏല്‍പ്പിക്കുന്ന ദൗത്യം തട്ടിമാറ്റരുതെന്നും പലരും വികാരഭരിതരായി പറഞ്ഞുതുടങ്ങിയപ്പോള്‍ മോശമായ ആരോഗ്യ നിലയിലും അംഗീകരിക്കുകയല്ലാതെ ബാഫഖി തങ്ങള്‍ക്കു വഴിയില്ലാതായി.
അവസാനഘട്ടങ്ങളില്‍ സ്വന്തമായ തീരുമാനമെടുക്കുന്നതില്‍ ബാഫഖിതങ്ങള്‍ക്ക് ശാരീരികമായും മാനസികമായും പ്രയാസങ്ങള്‍ നേരിട്ടിരുന്നുവോ എന്നു ചിലരെങ്കിലും സംശയിച്ചിരുന്നു. അടുത്ത സഹപ്രവര്‍ത്തകരില്‍ രണ്ടണ്ടുപേരുടെ കടുത്ത പിടിവാശിയായിരുന്നു കാരണം. 1972ല്‍ സുലൈമാന്‍സേട്ട് ലോക്‌സഭയിലേക്ക് ജയിച്ചത് കാരണം രാജ്യസഭയില്‍ ഒഴിവുവന്ന സീറ്റ് ബി.വിയും കാസര്‍കോട്ടെ ഹമീദലി ഷംനാടും രണ്ടണ്ടരകൊല്ലം വീതം പങ്കുവയ്ക്കണമെന്നു ബാഫഖി തങ്ങള്‍ക്കു തീരുമാനിക്കേണ്ട@ിവന്നത് ഈ സമ്മര്‍ദ്ദത്തിലായിരുന്നു. 1972ല്‍ കേരള മന്ത്രിസഭയില്‍ നിന്നു സി.എച്ചിനെ പിന്‍വലിച്ചു ലോക്‌സഭാ സീറ്റിലേക്കു സ്ഥാനാര്‍ഥിയാക്കാന്‍ ബാഫഖി തങ്ങള്‍ നിര്‍ബന്ധിതനായതും ഈ സമ്മര്‍ദ്ദത്താലായിരുന്നു. പാണക്കാട് പൂക്കോയ തങ്ങളെപ്പോലുള്ള നേതാക്കള്‍ നേരിട്ടുവന്നു പറഞ്ഞിട്ടും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവന്ന ബാഫഖി തങ്ങള്‍ അസ്വസ്ഥനായിരുന്നു .സി.എച്ചിനെ മഞ്ചേരി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തങ്ങള്‍ കോഴിക്കോട്ട് പത്രസമ്മേളനം നടത്താന്‍ പോവുകയാണെന്നറിയിച്ചപ്പോള്‍ ഡല്‍ഹിയിലായിരുന്ന അബ്ദുല്ലക്കോയ കുതിച്ചെത്തി.
എന്നാല്‍ ബി.വി എത്തുംമുമ്പു തന്നെ പത്രസമ്മേളനം ബാഫഖി തങ്ങള്‍ക്കു നടത്തേണ്ടണ്ടിവന്നു. ഇതും ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാണെന്നും പറയപ്പെട്ടിരുന്നു. സി.എച്ചിന്റെ പിന്‍ഗാമിയായി മന്ത്രിസഭയില്‍ ആര് എന്നു തിരുമാനിക്കാനുള്ള സാവകാശം പോലും അന്നു തങ്ങള്‍ക്കു കിട്ടിയില്ല. എങ്കിലും പിന്നാലെയുള്ള ഹജ്ജ് യാത്ര സന്തോഷത്തോടെ തന്നെയാണ് നിര്‍വഹിച്ചത്. ഡോക്ടര്‍മാരുടെ വിലക്കുണ്ടണ്ടായിട്ടും പുണ്യയാത്രയ്ക്ക് ഇറങ്ങിത്തിരിച്ച തങ്ങള്‍, വിശുദ്ധ ഭൂമിയില്‍ തന്നെ ആവട്ടെ തന്റെ അന്ത്യവും കബറടക്കവും എന്നു ചിന്തിച്ചു കാണുമായിരിക്കാം.
1973 ജനുവരി 19നു പുണ്യഹജ്ജ് കര്‍മങ്ങളെല്ലാം നിര്‍വഹിച്ചശേഷം ബാഫഖി തങ്ങള്‍ വിശുദ്ധമക്കയില്‍ അന്ത്യശ്വാസം വലിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മുസ്‌ലിം ലോകം കേട്ടത്. ഒപ്പമുണ്ടണ്ടായിരുന്ന സത്താര്‍സേട്ട്, സുലൈമാന്‍ സേട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍ഹാജി, എം.കെ.സി അബുഹാജി, എം.ആലിക്കുഞ്ഞി, പി.കെ. ഉമ്മര്‍ഖാന്‍, സയ്യിദ് അമീന്‍ ബാഫഖി എന്നിവര്‍ ഘനീഭവിച്ച ദുഃഖം പങ്കിട്ടു.
പ്രവിശാലമായ ഹറം മസ്ജിദില്‍ ലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ജനാസ നിസ്‌കാരത്തിനുശേഷം ഒരു കിലോമീറ്റര്‍ അകലെ മക്കയിലെ പ്രസിദ്ധമായ 'ജന്നതുല്‍ മുഅല്ല'യിലാണ് തങ്ങളെ ഖബറടക്കിയത്. പുണ്യനബിയുടെ ആദ്യപത്‌നിയും ഇസ്‌ലാംമതം വിശ്വസിച്ച ആദ്യ വനിതയുമായ ഹസ്രത്ത് ഖദീജയെ(റ) മറവുചയ്ത പരിശുദ്ധ മക്കയിലെ മഖ്ബറയ്ക്കു സമീപം. 23-ാം തവണ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച അതേ പുണ്യഭൂമിയില്‍.
എന്‍. അബു
Suprabhaatham Daily
19.01.2014
No comments:
Post a Comment